Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » സഖാഫികള്‍ക്ക് ആദരം നല്‍കി

സഖാഫികള്‍ക്ക് ആദരം നല്‍കി

Written By Muhimmath News on Friday, 12 January 2018 | 17:35


പയ്യന്നൂര്‍: മര്‍ക്കസ് ശരീഅത്ത് കോളേജില്‍ നിന്നും റൂബീ ജൂബിലിയില്‍ സഖാഫി സനദ് വാങ്ങിയ പയ്യന്നൂര്‍ അല്‍ ഫലാഹ് മുഹ്യി സുന്ന ദര്‍സ് മുദരിസുമാരായ ഹാഫിള് അഹ്മദ് രിഫായി സഖാഫി കുമ്പളയെയും അഷ്‌റഫ് സഖാഫി മൊഗറഡുക്കയെയും അല്‍ ഫലാഹ് സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു.

ചടങ്ങില്‍ മുഹ്‌യിസുന്ന ദര്‍സ് പ്രിന്‍സിപ്പള്‍ സുലൈമാന്‍ ഫാളിലി മുഹിമ്മാത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. ഫലാഹ് പ്രസിഡന്റ് സുലൈമാന്‍ മാസ്റ്റര്‍ പയ്യന്നൂര്‍, അബ്ദുസലാം ഹാജി എന്നിവര്‍ ഷാള്‍ അണിയിച്ചു. എസ് പി നാസിം ഹാജി, സമദ് സഖാഫി, ബഷീര്‍ സഖാഫി ഉപഹാരം നല്‍കി. സുബൈര്‍ പെരുമ്പ, ഇസ്മാഈല്‍ എട്ടിക്കളം, ഫാറൂഖ് തലായി, നജീബ് ഹാജി സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved