Latest News :
Home » , » തൃക്കരിപ്പൂര്‍ മഹോത്സവം സമാപിച്ചു

തൃക്കരിപ്പൂര്‍ മഹോത്സവം സമാപിച്ചു

Written By Muhimmath News on Tuesday, 2 January 2018 | 19:53



തൃക്കരിപ്പൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂണിറ്റ് സംഘടിപ്പിച്ച തൃക്കരിപ്പൂര്‍ മഹോത്സവം സമാപിച്ചു. സമാപന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ വി ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് എസ് പി ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി.


ചടങ്ങില്‍ വെച്ച് നിര്‍ദനരായ രോഗികള്‍ക്കുള്ള ചികിത്സ സഹായം വിതരണം ചെയ്തു. മഹോത്സവവുമായി സഹകരിച്ച പ്രമുഖ സ്ഥാപനങ്ങള്‍ ക്കും വ്യക്തികള്‍ക്കും ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കി. വ്യാപാരി നേതാക്കളായ പി പി മുസ്തഫ, മണികണ്ഠന്‍, ജനപ്രതിനിധികളായ സി രവി, സത്താര്‍ വടക്കുമ്പാട്, സംഘാടകസമിതി ഭാരവാഹികളായ ടി വി ചന്ദ്രദാസ്, സി എച്ച് അബ്ദുല്‍ റഹീം, പി പി നാസര്‍, സൂര്യ ഗോപാലകൃഷ്ണന്‍, ഇബ്രാഹിം തട്ടാച്ചേരി ,കെ രുഗ്മിണി, വസന്ത ബാലന്‍, സംസാരിച്ചു. അഡ്വ കെ കെ രാജേന്ദ്രന്‍ സ്വാഗതവും എ ജി നൂറുല്‍ അമീന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved