Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » യുവതിയുടെ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായി പരാതി

യുവതിയുടെ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായി പരാതി

Written By Muhimmath News on Saturday, 20 January 2018 | 17:40



കാഞ്ഞങ്ങാട്: ഹോട്ടല്‍ തൊഴിലാളിയായ യുവതിയുടെ നാലരപവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷത്തോളം രൂപയുമായി യുവാവ് മുങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പള്ളിക്കര, പാക്കം സ്വദേശിനിയായ 38 കാരിയാണ് പരാതിക്കാരി. മാവുങ്കാലിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായ കര്‍ണ്ണാടക സ്വദേശി അഭിഷേക് ആണ് മുങ്ങിയത്.


ഇരുവരും ഒരേ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. ഇതിനിടയില്‍ പലതവണ തന്നില്‍ നിന്നു പണവും സ്വര്‍ണ്ണവും വാങ്ങിക്കുകയും പിന്നീട് മുങ്ങുകയായിരുന്നുവെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved