Latest News :
Home » » മയക്ക് മരുന്നുകള്‍ക്കെതിരെ യുവാക്കള്‍ റോള്‍ മോഡലാകണം : എ ജി സി ബഷീര്‍

മയക്ക് മരുന്നുകള്‍ക്കെതിരെ യുവാക്കള്‍ റോള്‍ മോഡലാകണം : എ ജി സി ബഷീര്‍

Written By Muhimmath News on Wednesday, 24 January 2018 | 17:16



എരിയാല്‍ : സമൂഹത്തില്‍ എല്ലാ രംഗങ്ങളിലും യുവാക്കള്‍ മാതൃകയാവേണ്ടതുണ്ടെന്നും പുതിയ കാലത്ത് ലഹരിക്ക് അടിമപെട്ടവരെ നേര്‍വ്വഴിക്ക് നയിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അഭിപ്രായപ്പെട്ടു ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ പ്രദേശത്ത് നിന്ന് കേരളോത്സവത്തില്‍ ജില്ല തലത്തില്‍ വിജയം നേടിക്കോണ്ട് സംസ്ഥാന തലത്തില്‍ മത്സരത്തില്‍ അര്‍ഹത നേടിയ ഗ്രീന്‍ സ്റ്റാറിന്റെ ട്രഷ്‌റര്‍ ശംസുദ്ദീന്‍ അക്കര, തസ്ലീം കുളങ്കര, പഞ്ചായത്തിലെ യുവജന സംഘടനകളുടെ ക്രോഡീകരണ മികവിന് യുവജന ക്ഷേമ ബോര്‍ഡ് പഞ്ചായത്ത് കോഡിനേറ്റര്‍ എം എ നജീബ്, ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥന തലത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്ത ടീമിലെ അംഗങളായ എ കെ സാദത്ത്, തന്‍വീര്‍, സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍ പി വിഭാഗം മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ സഫ ഫാത്തിമ, ജില്ലതലമാപ്പിളപാട്ടിലൊന്നാംസ്ഥാനം നേടിയ അഷ്മല്‍ എന്നിവര്‍ക്ക് ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ഉപഹാരം നല്‍കി

കാസറകോട് സബ് ഇന്‍സ്‌പെക്ടര്‍ റൗഫ് ചടങ്ങില്‍ മുഖ്യാതിഥിയായെത്തി ജില്ലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍ വിഷയാവതരണം നടത്തി

എരിയാല്‍ മുഹമ്മദ് കുഞ്ഞി, എ കെ ഷാഫി, അഷ്രഫ് അലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, മഹ്മൂദ് കുളങ്കര, എം എ നജീബ്, നവാസ് എരിയാല്‍, ഹാരിസ് ഖത്തര്‍, മന്‍സൂര്‍ അക്കര, കെബി ചോട്ടു, റപ്പി, അസ്രു, സിയാദ് കുളങ്കര, അഷ്രഫ് എരിയാല്‍, എന്നിവര്‍ സംസാരിച്ചു ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് അര്‍ഷാദ് ബളളീര്‍ സ്വാഗതവും സലീം ബളളീര്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved