Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ കാത്തുസംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. വിദ്യാനഗര്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ഈ മണ്ണില്‍ മരിച്ചുവീണ മഹാരഥന്മാരുടെ വിയര്‍പ്പും രക്തവും പകര്‍ന്നുനല്‍കിയ വീര്യമാണ് ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതൈന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന റിപ്പബ്ലിക്ദിനാഘോഷത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാകയുയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.











പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരന്നു.















ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെയും നൃത്തം, ദേശഭക്തിഗാനം, മംഗലംകളി, തിരുവാതിരകളി, അലാമിക്കളി തുടങ്ങിയവ വര്‍ണ്ണാഭമായ പരേഡിനു ശേഷം അരങ്ങേറി.





Leave A Reply