Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ഖാസി സി.എം. ഉസ്താദിന്റെ വധം നടന്നിട്ട് എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുക, കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ന്യായമായ ശിക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ചില്‍ ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

മതപണ്ഡിതന്‍മാരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും അടക്കം പങ്കെടുത്ത മാര്‍ച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുള്ള നിസംഗതയ്‌ക്കെതിരെയുമുള്ള താക്കീതായി പ്രതിഷേധ മാര്‍ച്ച് മാറി. മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം തടഞ്ഞു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഡി. സുരേനന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ത്വാഖാ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മജീദ് ബാഖവി, സുലൈമാന്‍ കരിവെള്ളൂര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, മഹ്മൂദ് മുസ്‌ലിയാര്‍, നജ്മുദ്ദീന്‍ തങ്ങള്‍, അലി ഫൈസി, ഹുസൈന്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി, സിദ്ദീഖ് നദ്‌വി, എം.എസ്. തങ്ങള്‍, ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍, സുബൈര്‍ പടുപ്പ്, സി.എം.എ. ജലീല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷാഫി സുഹ്‌രി, എം.എ. അബ്ദുല്‍ സലാം, യൂനുസ് തളങ്കര, ഹാരിസ് ബന്നൂര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എസ്.എം. ബഷീര്‍, അബൂബക്കര്‍ ഉദുമ, ഷാഫി ചെമ്പരിക്ക, ഉബൈദുല്ല കടവത്ത്, ഗഫൂര്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ, സൈഫുദ്ദീന്‍ ചെമ്പരിക്ക, ഷാഫി കട്ടക്കാല്‍, മൂസ ബി ചെര്‍ക്കള, ഖലീല്‍ ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക, മുസ്തഫ, ബി.കെ. മുഹമ്മദ് ഷാ, അബ്ദുല്ല ഖാസിലേന്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, താജുദ്ദീന്‍ ദാരിമി പടന്ന, കെ.വി. രവീന്ദ്രന്‍ പ്രസംഗിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഇ. അബ്ദുല്ലകുഞ്ഞി നന്ദിയും പറഞ്ഞു.
Leave A Reply