Latest News :
...
Home » » ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്ന് ടി.പി പീതാംബരന്‍

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്ന് ടി.പി പീതാംബരന്‍

Written By Muhimmath News on Sunday, 28 January 2018 | 12:42



ന്യൂഡല്‍ഹി: ഫോണ്‍കെണി വിവാദത്തില്‍ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതില്‍ എന്‍സിപിയില്‍ ഭിന്ന അഭിപ്രായങ്ങളില്ലെന്ന് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍.

തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളും മന്ത്രിസഭാ പ്രവേശനത്തെ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതിയെന്നും ടി.പി. പീതാംബരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നും ടി.പി. പീതാംബരന്‍ വ്യക്തമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved