Latest News :
Home » , » എയിംസ് ജോവിയല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

എയിംസ് ജോവിയല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Friday, 26 January 2018 | 19:40



ബദിയടുക്ക: എയിംസ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ജോവിയല്‍ എയിംസ് ഫെസ്റ്റ്-18 ജനുവരി 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.


പ്രിന്‍സിപ്പള്‍ ആബിദ് നഈമി ബെളിഞ്ച അദ്ധ്യക്ഷത വഹിക്കും, ഗവണ്‍മെന്റ് കോളേജ് റിട്ട. പ്രിന്‍സിപ്പള്‍ പ്രൊഫ. ശ്രീനാഥ് സര്‍ മുഖ്യ അതിഥിയായ് സംബന്ധിക്കും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം മാഹിന്‍ കേളോട്ട് നിര്‍വഹിക്കും, സ്റ്റുഡന്റ്‌സ് മാഗസിന്‍ യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ സുനൈഫ യൂസഫിന് നല്‍കി അന്‍വര്‍ സാര്‍ എടനീര്‍ പ്രകാശനം ചെയ്യും.


അഷ്‌റഫ് പള്ളിക്കണ്ടം, അഷ്‌റഫ് മുനിയൂര്‍, ഹമീദലി മാവിനകട്ട, ഇബ്‌റാഹീം സിദ്ദീഖി, അബ്ദുല്‍ മജീദ് സര്‍, ഇബ്രാഹിം ഖലീല്‍ സര്‍, അബ്ദുല്ല സഅദി, ഹാരിസ് കൊമ്പോട്, ബാലാമണി.എം നായര്‍, വിനയ.എ.പി, സൗദാബീവി എന്നിവര്‍ സംബന്ധിക്കും.


തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ നടക്കും, ആയിഷത്ത് നാഫിഅ സ്വാഗതവും മുഷ് രിഫ നന്ദിയും പറയും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved