Latest News :
Home » » മരം ഒടിഞ്ഞ് വീണ് വീട് തകര്‍ന്നു

മരം ഒടിഞ്ഞ് വീണ് വീട് തകര്‍ന്നു

Written By Muhimmath News on Monday, 8 January 2018 | 18:50



കുറ്റിക്കോല്‍: വീടിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മുന്നാട് പെര്‍ളത്തെ ബീരന്റെ ഭാര്യ കാരിച്ചിയുടെ വീടാണ് വെള്ളിയാഴ്ച രാത്രി തകര്‍ന്നത്. വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്കാണ് വീടിന് തൊട്ടടുത്തുണ്ടായിരുന്ന കശുമാവ് വീണത്. കമ്പി പൊട്ടി മരം വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

വൈദ്യുതിബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മുന്നാട് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved