Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page


മുംബൈ: എം.ആര്‍.ഐ സ്‌കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു. രാജേഷ് മരു എന്ന 32 കാരനാണ് മരിച്ചത്. രോഗിയേയും കൊണ്ട് സ്‌കാനിങ് മുറിയിലെത്തിയതായിരുന്നു രാജേഷ്. സ്‌കാനിങ് മെഷീനിനടുത്തേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയതാണ് അപകടത്തിന് വഴിവെച്ചത്.


സ്‌കാനിങ് റൂമിലേക്ക് സാധാരണയായി യാതൊരു തരത്തിലുള്ള ഇരുമ്പ് ഉപകരണങ്ങളും കൊണ്ടുപോകാന്‍ അനുവദിക്കില്ല. കാരണം മെഷീന്‍ ഓണായിരിക്കുമ്പോള്‍ ഇരുമ്പിനെ മെഷീനിനുള്ളിലെ കാന്തിക വലയം വലിച്ചെടുക്കും.

ഇത്തരത്തില്‍ രാജേഷ് ഓക്‌സിജന്‍ സിലിണ്ടറുമായെത്തിയപ്പോള്‍ മെഷീനുള്ളിലെ കാന്തികവലയം ഇത് വലിച്ചെടുക്കുകയായിരുന്നു. സിലിണ്ടറിനൊപ്പം യുവാവും മെഷീനില്‍ കുടുങ്ങുകയായിരുന്നു.


രാജേഷിനെ മെഷീനില്‍ നിന്ന് പുറത്തെത്തിച്ചെങ്കിലും ഒരുപാട് രക്തം വാര്‍ന്നുപോയിരുന്നു. ഉടനെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലായിരുന്നു സംഭവം.
Leave A Reply