Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി; യുവാവ് ഗുരുതരാവസ്ഥയില്‍

ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി; യുവാവ് ഗുരുതരാവസ്ഥയില്‍

Written By Muhimmath News on Wednesday, 24 January 2018 | 20:30





ഹൈദരാബാദ്: ഓടുന്ന തീവണ്ടിക്കൊപ്പം നിന്ന് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദിലാണ് സംഭവം. ശിവ എന്ന യുവാവിനാണ് പരുക്കേറ്റത്. തലക്ക് ഗുരുതര പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ശിവ എടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീവണ്ടി വരുന്നതും ശിവയെ തട്ടിത്തെറുപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വീഡിയോ പകര്‍ത്തുന്നതിനിടയില്‍ മാറി നില്‍ക്കാന്‍ ആരോ വിളിച്ചുപറയുന്നുണ്ടെങ്കിലും ശിവ കേള്‍ക്കുന്നില്ല. തിങ്കളാഴ്ചയാണ് സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved