Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വിതരണം ചെയ്തു.

മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വിതരണം ചെയ്തു.

Written By Muhimmath News on Friday, 19 January 2018 | 17:31


ചിത്താരി : മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വിതരണം ചെയ്തു . ഗവണ്മെന്റ് സ്‌കൂള്‍ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ഹിമയത്തുല്‍ ഇസ്ലാം എ .യു .പി . സ്‌കൂള്‍ ലൈബ്രറിയിലേക്ക് 55 ബുക്കുകള്‍ വിതരണം ചെയ്തത് . 


അറബിക്കഥകളും, ഈസോപ്പ് കഥകളും, നാടന്‍ കഥകളുമടങ്ങുന്ന ശേഖരണമാണ് വിതരണം ചെയ്തത് . വായന അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന പരിപോഷിപ്പിക്കേണ്ടത് ഓരോ ആളുകളുടെയും, സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണെന്നും, ആ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ .അന്തുമായി പറഞ്ഞു.

സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞഹമ്മദിനു മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ . അന്തുമായി ബുക്കുകള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി . മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരായ കെ .സി . മുഹമ്മദ് കുഞ്ഞി , എ .കെ .അബ്ദുല്‍ ഖാദര്‍ , റിയാസ് അമലടുക്കം, ഐ .എം .സി .സി പ്രവര്‍ത്തകരും മില്ലത്ത് സാന്ത്വനം പ്രവാസി ഭാരവാഹികളുമായി നാച്ചു ചിത്താരി , റഷീദ് കുളിക്കാട് , മജീദ് കൊളവയല്‍ , ഖാദര്‍ ചിത്താരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved