Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കാരന്തൂര്‍: ശൈഖ് സാഇദിന്റെ നന്മയോര്‍മ്മകള്‍ക്കുള്ള സമര്‍പ്പണമായി മര്‍കസ് ഹൈസ്‌കൂളിന് പുതിയ ഹൈടെക് കെട്ടിടം. പത്മശ്രീ എം എ യൂസുഫലി നിര്‍മ്മിച്ച് നല്‍കിയ പുതിയ മന്ദിരം അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു. യു എ ഇ ഭരണാധികാരിയായിരുന്ന ശൈഖ് സാഇദ് ഓര്‍മ്മ വര്‍ഷാചരണത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്. മര്‍കസിന്റെ സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും യു എ ഇ സര്‍ക്കാറിന്റെ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമിയും സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ചടങ്ങിലായിരുന്നു ഉദ്ഘാടനം.

മര്‍ക്കസ് ഹെലിപാഡിലിറങ്ങിയ യൂസുഫലിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. കാടുപിടിച്ച് കിടന്ന ഭൂമിയെ ലോകശ്രദ്ധനേടിയ വിദ്യാഭ്യാസ സമുച്ഛയമാക്കി മാറ്റിയ കാന്തപുരത്തിന്റെ നേതൃപാടവം ഏവരും അംഗീകരിക്കുന്നതാണെന്ന് യൂസുഫലി പറഞ്ഞു. പണ്ഡിതരോട് ചേര്‍ന്ന് നിന്ന തന്റെ പിതാക്കളുടെ മാതൃകക്കൊപ്പമാണ് തന്റെയും സഞ്ചാരം. ഈ അടുപ്പമാണ് തന്റെ ഉയര്‍ച്ചക്ക് കാരണമെന്ന വിശ്വാസവുമുണ്ട്. പണ്ഡിതര്‍ നല്‍കുന്ന നല്ലപാഠം സമൂഹത്തിന് കൈമാറാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും യൂസുഫലി ആവശ്യപ്പെട്ടു.


അത്യാധുനിക സൗകര്യങ്ങളാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുന്നത്. ഹൈടെക് ക്ലാസ്മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലബോറട്ടറികള്‍, ജൈവ വൈവിധ്യ ഉദ്യാനം, ടാലന്റ് ലാബ് തുടങ്ങിയവ സംവിധാനിക്കും. മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല്‍പത് ക്ലാസ് മുറികളുണ്ട്. കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് ഹാള്‍ തുടങ്ങിയവയും സജ്ജീകരിക്കും.
Leave A Reply