Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക്

ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക്

Written By Muhimmath News on Friday, 19 January 2018 | 12:25

പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമായി നിശ്ചയിക്കുകയും മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, സ്വകാര്യസ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കുക, 140 കിലോമീറ്റര് അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, അനധികൃത സമാന്തര സര്‍വീസുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസുകളുടെ വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved