Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ബസ് പണിമുടക്ക് ബുധനാഴ്ച മുതല്‍; ചര്‍ച്ച വൈകിട്ട്

ബസ് പണിമുടക്ക് ബുധനാഴ്ച മുതല്‍; ചര്‍ച്ച വൈകിട്ട്

Written By Muhimmath News on Tuesday, 30 January 2018 | 10:13
























തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ ഒരു വിഭാഗം ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. 

മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ചിനാണ് ചര്‍ച്ച.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved