നീലേശ്വരം: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കയറിപ്പിടിക്കുകയും അശ്ലീല പറയുകയും ചെയ്ത സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റിലായ ഒരാളെ കോടതി റിമാന്‍ഡ് ചെയ്തു.
മടിക്കൈ അടുക്കത്ത്പറമ്പത്തെ ബീഡി തൊഴിലാളിയായ വീട്ടമ്മയെയാണ് ഇന്നലെ ഉച്ചയോടെ സഹോദരങ്ങള്‍ കയറി പിടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടുക്കത്ത്പറമ്പിലെ പുതിയവീട്ടില്‍ കുഞ്ഞികൃഷ്ണന്റെ മകന് ഗള്‍ഫുകാരനായ കൃപേഷ് (31), സഹോദരന് കൃതീഷ് (29) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം അഡീഷണല്‍ എസ്ഐ മുകുന്ദന് ഉടന്‍ സ്ഥലത്തെത്തി കൃപേഷിനെ പിടികൂടുകയായിരുന്നു. കൃതീഷ് ഓടിരക്ഷപ്പെട്ടു. അറസ്റ്റിലായ കൃപേഷിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.