Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » ആശുപത്രയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ എട്ടുപവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ചു

ആശുപത്രയിലേക്ക് പോവുകയായിരുന്ന ഡോക്ടറുടെ എട്ടുപവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ചു

Written By Muhimmath News on Saturday, 13 January 2018 | 19:29



കുമ്പള: തീവണ്ടിയിറങ്ങി 
ആശുപത്രയിലേക്ക് 
നടന്നു പോവുകയായിരുന്ന ഡോക്ടറുടെ എട്ടുപവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ചു. കുമ്പള സഹകരണാസ്പത്രിയിലെ ഡോക്ടര്‍ ശാംഭവിയുടെ കരിമണി മാലയാണ് തട്ടിപ്പറിച്ചത്.

ഇന്ന് രാവിലെ എട്ടു മണിയോടെ സഹകരണാസ്പത്രിക്ക് സമീപമാണ് സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി ആസ്പത്രിയുടെ കാറിലാണ് ഡോക്ടര്‍ പുറപ്പെട്ടത്.

ഹോളി ഫാമിലി സ്‌കൂളിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി. അതിനാല്‍ ഡോക്ടര്‍ ആസ്പത്രിയിലേക്ക് നടന്നുപോവുകയായിരുന്നു.

അതിനിടെ ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധരിച്ച രണ്ട് പേര്‍ ഡോക്ടറുടെ മാല തട്ടിപ്പറിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഡോക്ടറുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved