Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » ചള്ളങ്കയം തലമുഗര്‍ ഉറൂസ് ഫെബ്രുവരി ഒ്ന്നിന് തുടക്കമാവും

ചള്ളങ്കയം തലമുഗര്‍ ഉറൂസ് ഫെബ്രുവരി ഒ്ന്നിന് തുടക്കമാവും

Written By Muhimmath News on Saturday, 27 January 2018 | 10:06
























ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി( ഖ.സി) തങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസ് ഫെബ്രുവരി ഒന്നിന് തുടങ്ങും. 

ഉറൂസിന്റെ വിജയത്തിന് വേണ്ടി ഉറൂസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഉറൂസ് പരിപാടി വന്‍ വിജയമാക്കുന്നതിന് വേണ്ടി യു.എ.ഇ. ചള്ളങ്കയം മുസ്ലിം ജമാഅത്ത് കൂട്ടായ്മയും ഗള്‍ഫില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരിപാടിയില്‍ അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കൂറ, അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (ബായാര്‍ തങ്ങള്‍), താജുശ്ശരീഅ ശിറിയ ആലിക്കുഞ്ഞി ഉസ്താദ്, അസ്സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി മള്ഹര്‍, അസ്സയ്യിദ് വി.പി.അബ്ദുല്ല ക്കോയ തങ്ങള്‍ മമ്പുറം, അസ്സയ്യിദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍, അസ്സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സഖാഫി, അസ്സയ്യിദ് പി. മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി, ശൈഖുനാ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹിയദ്ദീന്‍ കാമില്‍ സഖാഫി തോക്കെ, അന്‍സാര്‍ സഅദി ചള്ളങ്കയം, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എ.ബി. മുഹിയദ്ദീന്‍ സഅദി ചേരൂര്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, മുഹിയദ്ദീന്‍ സഅദി കനിയാല, ഖാലിദ് ഉവൈസി ഇടുക്കി,അലവി ബാഖവി കന്തല്‍, ശമീര്‍ വാഫി കരുവാരക്കുണ്ട്, മുഹിയദ്ദീന്‍ സഖാഫി ബാഡൂര്‍, റാഫി അഹ്‌സനി കാന്തപുരം, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ശാകിര്‍ ബാഖവി മമ്പാട്, പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ അസ്ഹരി, ശാഫി സഖാഫി ഏണിയാടി, ശൈഖുനാ എ.പി.അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ അംഗടിമുഗര്‍, നൗഫല്‍ സഖാഫി കളസ,മുസ സഖാഫി കളത്തൂര്‍ ,സി.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍, ജഹ്ഫര്‍ സഖാഫി, അംബേരി അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി കേരളത്തിലെയും, കര്‍ണാടകത്തിലേയും സൂഫിവര്യന്മാര്‍, സാദാത്തുക്കള്‍, ആലിമീങ്ങള്‍, ഉമറാക്കള്‍, നേതാക്കള്‍ സംബന്ധിക്കും. ഫെബ്രുവരി 10 ന് രാത്രി അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved