Latest News :
Home » , » ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Written By Muhimmath News on Wednesday, 24 January 2018 | 17:37



ദുബൈ : ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബൈ സബീല്‍ പാര്‍ക്കില്‍ വെച്ച് ഹനീഫ് ഒമാന്‍ അദ്യക്ഷത നിര്‍വഹിച്ച യോഗം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കാസറഗോഡ് നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. ജി.സി.സി. കെ.എം.സി.സി. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളക്ക് കമ്മിറ്റി നല്‍കുന്ന പ്രോത്സാഹനം പ്രശംസനിയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്മിറ്റിയുടെ ഉപദേശക സമിതി ചെയര്‍മാനായി കുഞ്ഞാമു കിഴൂരിനെ നിയോഗിച്ചു. അംഗങ്ങളായി സിദ്ദിഖ് ചൗക്കി,അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍, ഹമീദ് റാക്ക്, ഗഫൂര്‍ കോട്ടക്കുന്ന്, സകീര്‍ തായലിനേയും തിരഞ്ഞെടുത്തു.

ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി പ്രസഡന്റായി ഹനീഫ് ഒമാനിനേയും, ജനറല്‍ സെക്രട്ടറിയായ് സത്താര്‍ ചൗക്കിയേയും (സൗദി) ട്രഷററായ് നസീര്‍ ഐവയേയും തിരെഞ്ഞെടുത്തു. 

മറ്റു ഭാരവാഹികളായ്, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് (വര്‍ക്കിംഗ് പ്രസിഡന്റ്), ഹനീഫ് സൗദി, അബ്ദുല്ല കോട്ടകുന്ന്, സഹീര്‍ അര്‍ജാല്‍, അബ്ദുല്‍ റഹ്മാന്‍ മേത്ത (വൈസ് പ്രസിഡന്റുമാര്‍), സലീം കടപ്പുറം (ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി), സാബിത്ത് ചൗക്കി, മജീദ് അര്‍ജാല്‍, നാച്ചു കുന്നില്‍, ജംഷി മൂപ്പ (ജോയിന്‍ സെക്രട്ടറിമാര്‍) എന്നിവരെ തിരെഞ്ഞെടുത്തു.


ഹസൈനാര്‍ ചൗക്കി, ആഷിക് ഫുജൈറ, ഖലീല്‍ മദ്രസവളപ്പ്, നിസാര്‍ കല്ലങ്കൈ, ഖലീല്‍ ചൗക്കി, ഇചാമു ചൗക്കി, ഷംസീര്‍ സുല്‍ത്താന്‍, അച്ചു കല്ലങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. തഹ്‌സീന്‍ മൂപ്പ, ഗഫൂര്‍ അക്കരകുന്ന്, ബീരാന്‍ ഐവ, റാസി ഐവ, സാജിദ് ചേരങ്കൈ, സാജിദ് ഫുജൈറ, ഹനീഫ് കൊട്ട, അബ്ദുറഹ്മാന്‍ കന്യാപാടി, ഫതാഹ് സാലിഹ്, അല്‍താഫ് ചൗക്കി, സാക്കിര്‍ എം.എച്ച്, താഹിര്‍ മൂപ്പ, സകീര്‍ കെ.കെ, താജു സാലിഹ്, ഷിഹാബ് ഷാഫി, ഹകീം കടപ്പുറം, ഫൈസല്‍ അര്‍ജാല്‍, നിസാം പുളിക്കൂര്‍, അബൂബക്കര്‍ മുക്രി, ഷുകൂര്‍ കല്ലങ്കൈ, റിയാസ് കൊട്ട, നൗഫല്‍, ഉപ്പി കല്ലങ്കൈ, കലീല്‍ കുന്നില്‍, സമദ് മൂസ, ജലീല്‍ കുന്നില്‍, ജാബിര്‍ എം.എച്ച്, ആതിഫ് കുന്നില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നസീര്‍ ഐവ സ്വാഗതവും മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ് നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved