ദുബൈ: കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'കണക്റ്റിംഗ് അക്കാദമി'യും കലാ വിരുന്നും, ദുബൈയിലെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി മാറി. അദ്യക്ഷ പ്രസംഗത്തിന് തുടക്കം കുറിച്ച് കൊണ്ട് അബ്ബാസ് പേരാല്‍ നടത്തിയ കുഞ്ഞു കഥ വളരെ അര്‍ത്ഥപൂര്‍ണമായിരുന്നു. ഇക്ബാല്‍ മാഷ് ഉദ്ഘാടനം ചെയ്ത പരിവാടിയില്‍ ലത്തീഫ് മാഷ് ഒരടിപൊളി പാട്ടും മുജീബുള്ള രസകരമായ ക്ലാസും നല്കി, അബ്ബാസ് അദ്യക്ഷത വഹിച്ചു, കുമ്പള അക്കാഡമിയില്‍ പഠിച്ചു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ ഖലീല്‍ മാഷ് പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ശംസു മാഷ്, ഉമ്മര്‍, ഇക്ബാല്‍ മുജീബുള്ള എന്നിവര്‍ പൂര്‍വ വിദ്യര്‍ത്ഥികളുടെ കളികള്‍ നിയന്ത്രിച്ചു, തുടര്‍ന്ന് തിരഞ്ഞെടുത്ത കുട്ടികളുടെ കലാ പരിപാടികള്‍ അവതരിപ്പിച്ചു. നയിഫ് മെഡിക്കല്ന്റെ എംടി യൂനുസിന്റെ സാന്നിധ്യവും ലത്തീഫ് മാഷിന്റെ നര്‍മത്തില്‍ ചാലിച്ച പ്രസംഗവും പരിപ്പാടിക്ക് ഹരം പകര്‍ന്നു. ഓരോരുത്തരുടെയും വിദ്യാലയ സ്മരണകള്‍ വിവരിച്ചപ്പോള്‍ പങ്കെടുത്തവര്‍ക്കെല്ലാം അതൊരു മധുര നൊമ്പരമായി. ലത്തീഫ് മാഷ് കണക്റ്റിംഗ് അക്കാദമിയുടെ സ്നേഹ ആദരം ഏറ്റുവാങ്ങി, വിത്യസ്ത ബാച്ചുകള്‍ ഖലീല്‍ മാഷിന് മൊമെന്റോകള്‍ നല്കി ആദരിച്ചു
ആദരവ് ചടങ്ങില്‍ മെന്‍സ് ഗാലറി ദുബായ് എം ടി ഖാലിദ്, നൈഫ് മെഡിക്കല്‍ എം ടി യൂനുസ്സ്, മുജീബുള്ള സിജി, കണ്ണൂര്‍ പാരഗണ്‍ എം ടി ശംസുല്‍ ഹാരിസ്, ഐമോ പ്ലേയ് വുഡ് എം ടി അഷ്റഫ് മംഗളൂര് പങ്കെടുത്തു.
അബ്ദുല്‍ റഹ്മാന് സഖാഫി, ജംഷി, സത്താര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാദിഖ് മുഖു സ്വാഗതവും മിദ്ലാജ് നന്ദിയും പറഞ്ഞു. കൈ മുട്ടി പാട്ട് ഉള്‍പ്പെടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ പരിപ്പാടികള്‍ മനസ്സില്‍ എന്നും താലോലിക്കാവുന്ന ഒരു വിരുന്നായി മാറി.