Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » » സി.പി.ഐ ഓഫീസ് തീവെച്ചു നശിപ്പിച്ചു

സി.പി.ഐ ഓഫീസ് തീവെച്ചു നശിപ്പിച്ചു

Written By Muhimmath News on Monday, 29 January 2018 | 17:06


കുമ്പഡാജെ: സി.പി.ഐ കുമ്പഡാജെ പാര്‍ട്ടി ഓഫീസ് തീവെച്ചു നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജില്ലാ സമ്മേളന ബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചു. സി.പി.ഐ യുടെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ടവരാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച സി.പി.ഐ വൈകിട്ട് പ്രകടനം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം സനോജ് കടകം, മാത്യു തെങ്ങുംപള്ളി എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ റസാക്ക്, പ്രകാശന്‍, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അഖില്‍ എം. തെങ്ങുംപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved