Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , » എം വി ബാലകൃഷ്ണന്‍ സിപിഎം കാസര്‍കോട് ജില്ലാസെക്രട്ടറി

എം വി ബാലകൃഷ്ണന്‍ സിപിഎം കാസര്‍കോട് ജില്ലാസെക്രട്ടറി

Written By Muhimmath News on Wednesday, 10 January 2018 | 12:11

കാസര്‍കോട്: സിപി എം കാസര്‍കോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണനെതെരഞ്ഞെടുത്തു. സിപി എം സംസ്ഥാന കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എം വി ബാലകൃഷ്ണന്‍. ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. 

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റംഗം, 
കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ രാഷ്ട്രപതിയില്‍ നിന്ന് രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കയ്യൂര്‍ നാപ്പച്ചാല്‍ സ്വദേശിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved