Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



കാസര്‍കോട്: 
സി.പി.എം ജില്ലാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഒരുക്കിയ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന നേതാവ് എ.കെ.നാരായണന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, നേതാക്കളായ എളമരം കരീം, എം.വി.ഗോവിന്ദന്‍ , ഇ.പി.ജയരാജന്‍, കെ.വിജയരാഘവന്‍, പി.ജയരാജന്‍, പി.കെ.ശ്രീമതി, പി.കരുണാകരന്‍ എം.പി, എം.വി.ബാലകൃഷ്ണന്‍, കെ.പി.സതീഷ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു, പി.രാഘവന്‍, പി.ജനാര്‍ദ്ദനന്‍, വി.പി.പി.മുസ്തഫ, കെ.വി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്ത ശില്പത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. പി.രാഘവന്‍ രക്തസാക്ഷി പ്രമേയവും ടി.വി.ഗോവിന്ദന്‍ അനുസ്മരണ പ്രമേയങ്ങളും അവതരിപ്പിച്ചു.
Leave A Reply