Latest News :
Home » » സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനം: പി.ആര്‍ ശ്രീനാഥിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനം: പി.ആര്‍ ശ്രീനാഥിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Written By Muhimmath News on Monday, 22 January 2018 | 10:14

കാസറഗോഡ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ബദിയടുക്ക സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍ ശ്രീനാഥിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.

2016 വര്‍ഷത്തില്‍ കുറ്റ കൃത്യങ്ങള്‍ തടയുവാന്‍ 100 ഓളം സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തത് പരിഗണിച്ചാണ് മെഡല്‍. 2011 മുതല്‍ 2017 വരെ കാസര്‍ഗാഡ് സൈബര്‍ സെല്ലില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഈ കാലയളവില്‍ 670 ഓളം ബോധവത്കരണ ക്ലാസ്സ് എടുത്തിരുന്നു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയാണ്. ശ്രീപ്രിയയാണ് ഭാര്യ. മകള്‍: ആര്‍ദ്ര

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved