Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » സി.വൈ.സി.സി ചൗക്കി വിവാഹ സഹായ ഫണ്ട് കൈമാറി

സി.വൈ.സി.സി ചൗക്കി വിവാഹ സഹായ ഫണ്ട് കൈമാറി

Written By Muhimmath News on Monday, 15 January 2018 | 21:51



കാവുഗോളി ചൗക്കി: ചൗക്കി യൂത്ത് കള്‍ച്ചറല്‍സെന്റര്‍ (സി വൈ സി സി) ജി സി സി കമ്മിറ്റിയുടെ വിവാഹ സഹായ ഫണ്ട് കൈമാറി. ചൗക്കി പ്രദേശത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ (സി വൈ സി സി) അതിന്റെ കര്‍മ്മ മണ്ഡലത്തില്‍ തുടരുന്നു. കലാ കായിക ആരോഗ്യ വിദ്യഭ്യാസ കാരുണ്യ മേഖലകളില്‍ ചൗക്കി എന്ന കൊച്ചു ഗ്രാമത്തിലൂടെ 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലക്ക് നാടിനും നാട്ടിലെ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനത്തിലും അതീവ ശ്രദ്ധ പുലര്‍ത്തി പാവങ്ങളുടെ കണ്ണീരൊപ്പുന്ന സി വൈ സി സി സഹായ അസ്ഥം ജി സി സി കമ്മിറ്റിയുടെ ഫണ്ട് ജി സി സി കമ്മറ്റി അംഗം ആദം കുണ്ടത്തില്‍ സെക്രട്ടറി സാദിഖ് അലി കടപ്പുറത്തിന് കൈമാറി.




സിദ്ധീക്ക് വെസ്റ്റ്, മൊയ്തു കുണ്ടത്തില്‍, അബ്ദു ബഹറൈന്‍, ഫയാസ്, ഷഹനാദ്, ജാബിര്‍, എന്നിവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved