Friday, 5 January 2018

പാളം മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
























നീലേശ്വരം: വീട്ടിലേക്കു പോകാന്‍ പാളം മുറിച്ചു കടക്കവെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എയുപി സ്‌കൂളിനു സമീപം ശ്രീലയ ഹൗസിലെ സി.കെ.കരുണാകരന്റെ ഭാര്യ പി.കെ.രത്‌നമ്മ (77) ആണു മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. എറണാകുളം പിറവം സ്വദേശിനിയാണ് രത്‌നമ്മ. മക്കള്‍: അജിതകുമാരി, സുധാകരന്‍, പ്രതാപന്‍, ഗിരികുമാര്‍, അശോക് കുമാര്‍. മരുമക്കള്‍: പുഷ്പാകരന്‍, ജയശ്രീ, ശൈലജ, സിമി, നിത്യ.


SHARE THIS

Author:

0 التعليقات: