Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » മെഡിക്കല്‍ ബന്ദ്: ആശുപത്രികള്‍ സ്തംഭിച്ചു; രോഗികള്‍ വലഞ്ഞു

മെഡിക്കല്‍ ബന്ദ്: ആശുപത്രികള്‍ സ്തംഭിച്ചു; രോഗികള്‍ വലഞ്ഞു

Written By Muhimmath News on Tuesday, 2 January 2018 | 12:42

കാസര്‍കോട്: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച് പണിമുടക്ക് തുടങ്ങി. കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികള്‍ സ്തംഭിച്ചു, രോഗികളെ ദുരിതത്തിലാക്കി. 

പുലര്‍ച്ചെ ആറുമുതല്‍ വൈകിട്ട് ആറുവരെ 12 മണിക്കൂര്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര രോഗികള്‍ക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെച്ചാണ് ഡോക്ടര്‍മാരുടെ സമരം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ആരോഗ്യമേഖല നിശ്ചലമായ സ്ഥിതിയിലാണ്. സമരം അറിയാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ എത്തിയ രോഗികള്‍ വലഞ്ഞു. 
സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയില്ല. 


രാവിലെ മുതല്‍ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ മുന്നില്‍ വലിയ ക്യൂ ദൃശ്യമാണ്. ദൂര സ്ഥലങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തിയവും കുട്ടികളുമായി എത്തിയവരുമാണ് വലഞ്ഞത്. 

ചികിത്സയ്ക്കായി ഒരുപാട് പേര്‍ കാത്തുനില്‍ക്കുന്നതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച ശേഷം ജോലിയില്‍ പ്രവേശിക്കുമെന്ന് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ അവര്‍ തയാറായില്ല. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved