Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » റിപ്പബ്ലിക് ദിനാഘോഷവും എക്‌സ്‌പോയും സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷവും എക്‌സ്‌പോയും സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 27 January 2018 | 10:33
























എരിയാല്‍: എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റിപബ്ലിക് ദിനാഘോഷവും സയന്‍സ് എക്‌സിബിഷന്‍ എക്‌സ്‌പ്ലോ 2018നും ആവേശജ്വലമായ തുടക്കം.

സ്്കൂള്‍ മേനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് കടപ്പുറം പതാക ഉയര്‍ത്തി. ജമാഅത്ത് പ്രസിഡണ്ട് സുലൈമാന്‍ ഹാജി എക്‌സിബിഷന്‍ എക്‌സ്‌പ്ലോ 2018 ഉദiഘാടനം ചെയ്തു.

     സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഹനീഫ് ചേരങ്കൈ സ്വാഗതം പറഞ്ഞു.  ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.ബി.അബുബക്കര്‍ റിപബ്ലിക് ദിന സന്ദേശം നടത്തി. ട്രഷറര്‍ എ.കെ ശാഫി,  വൈസ് പ്രസിഡന്റ് എ. പി. ജാഫര്‍, പ്രിന്‍സിപ്പാള്‍ കെ.ജി.  അച്ചുതന്‍ ആശംസ നേര്‍ന്നു. ജമാഅത്ത് സെക്രട്ടറി ശംസു മാസ്‌കോ, ഖലീല്‍ എരിയാല്‍, മന്‍സൂര്‍ അക്കര, അഷ്‌റഫ് കുളങ്കര, പി.ടി.എ. കമ്മിറ്റി പ്രസിഡന്റ് ഹനീഫ് സൂഫിക്കുട്ടി, നവാസ് എരിയാല്‍, ഹൈദര്‍ കുളങ്കര, പ്രവാസി കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം തവക്കല്‍, ഷരീഫ് കുളങ്കര, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഇര്‍ഷാദ് കെ.ബി., ഷഫീഖ് മാസ്റ്റര്‍, അര്‍ശാദ് ബളളീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved