Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , » എക്‌സലന്‍സി ടെസ്റ്റ്, മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം കടമ്പാറില്‍

എക്‌സലന്‍സി ടെസ്റ്റ്, മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം കടമ്പാറില്‍

Written By Muhimmath News on Saturday, 27 January 2018 | 18:31


ഹൊസങ്കടി: സംസ്ഥാന വ്യാപകമായി എസ് എസ് എല്‍ സി, സി ബി എസ് സി , പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റിന്റെ മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം ഞായറാഴ്ച്ച ജി എച്ച് എസ് കടമ്പാറില്‍ ചേവാര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്യാം ഭട്ട് നിര്‍വഹിക്കും.

ഡിവിഷനിലെ വിവിധ സെക്ടറുകളില്‍ സജ്ജീകരിച്ച 21 സെന്ററുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

മാര്‍ച്ചില്‍ പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാപ്പേടി മാറ്റാനും ഉന്നത മാര്‍ക്ക് നേടാനും എക്‌സലന്‍സി ടെസ്റ്റ് സഹായകമാവും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved