Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page


ബദിയഡുക്ക: എസ് എസ് എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷ ഭീതി അകറ്റുന്നതിനും പരീക്ഷ രീതി മനസ്സിലാക്കുന്നതിന് വേണ്ടിയും വര്‍ഷങ്ങളായി വിസ്ഡം എജ്യുക്ഷേനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു ഇ എഫ് ഐ)യുടെ കീഴില്‍ നടന്ന് വരുന്ന എക്‌സലന്‍സി ടെസ്റ്റ് ബദിയഡുക്ക ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.

ഡിവിഷന്‍ തല ഉദ്ഘാടനം ബദിയഡുക്ക ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍ കരീം ജൗഹരി നിര്‍വഹിച്ചു. കബീര്‍ ഹിമമി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ മൊയ്തീന്‍ തബ്ശീര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.

വിവിധ കേന്ദ്രങ്ങളില്‍ സലാം സഖാഫി പാടലടുക്ക, ഹാരിസ് സഖാഫി കൊമ്പോട്, റസൂദ് നെക്രാജെ, ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി, ആബിദ് നഈമി ബെളിഞ്ച ,ലത്തീഫ് സഖാഫി പടിയത്തടുക, ബാദുഷ കര്‍ന്നൂര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഡിവിഷന്‍ വെഫി വിംഗ് പരീക്ഷ നിയന്ത്രിച്ചു.

മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതവും ശെഫീഖ് ബാറഡുക്ക നന്ദിയും പറഞ്ഞു.
Leave A Reply