Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന് വിലയിരുത്തലുണ്ട്. കേരളത്തിലെ ക്രമസമാധാന നില മികച്ചതാണെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം സുരക്ഷിത ഇടമല്ല എന്ന പ്രചരണം ശരിയല്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്
അതേസമയം പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. 

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്. ഓഖി ദുരിതാശ്വാസം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഭരണസ്തംഭനത്തിനെതിരെയും വിലക്കയറ്റത്തിനെതിരെയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പരാതി കേള്‍ക്കാമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഉറപ്പ് നല്‍കിയതിനു ശേഷമാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്.

Leave A Reply