Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » ഗവ: കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അലുംനി സംഗമം, കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കും

ഗവ: കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അലുംനി സംഗമം, കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കും

Written By Muhimmath News on Tuesday, 2 January 2018 | 21:07




കാസറഗോഡ്: ഗവണ്മെന്റ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി. കോളേജില്‍ വെച്ച് നടന്ന സംഗമം പ്രസിഡന്റ് ആര്‍.എസ് ശ്രീജിത്ത്‌ന്റെ അധ്യക്ഷതയില്‍ റിസ്‌വാന ഹഫീസ് ഉദ്ഘടനം ചെയ്തു. കോളേജിന്റെയും ഡിപാര്‍ട്‌മെന്റിന്റെയും പുരോഗതിക്ക് അലുംനിക്ക് ചെയ്യാനാവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും വിനോദങ്ങളുമായി നടന്ന സംഗമം ക്രിസ്മസ് ആഘോഷത്തോടെയാണ് പിരിഞ്ഞത്.

സംഗമത്തിന്റെ ഭാഗമായി കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്നതിനായി 'എന്റെ കോളേജിലേക്ക് ഒരു പുസ്തകം' ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു.2004ല്‍ ആരംഭിച്ച ഡിപാര്‍ട്‌മെന്റ് ല്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ സംഗമം നടക്കുന്നത്.

അലുംനി അസോസിയേഷന്‍ ഭാരവാഹികളായി ആര്‍.എസ് ശ്രീജിത്ത് (പ്രസിഡന്റ്), അഹ്മദ് സുലൈം (സെക്രട്ടറി), ചിത്തരഞ്ജന്‍ (ട്രെഷറര്‍), മുഹമ്മദ് ഷഫീഖ് (വൈസ് പ്രസിഡന്റ്), ആയിഷത് സഫ്രീന(ജോയിന്റ് സെക്രെട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved