Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , , » ദുബൈയില്‍ ഭാഗ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിയായ അധ്യാപികയ്ക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം

ദുബൈയില്‍ ഭാഗ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിയായ അധ്യാപികയ്ക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം

Written By Muhimmath News on Tuesday, 30 January 2018 | 11:43
























ദുബൈ: കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി ദുബൈയില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ അമൃത ജോഷിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണലിന്റെ വാര്‍ഷീക നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.

വിവരമറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അമൃത പറയുന്നു. തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ഈ പണം ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

അലൂമിനിയം ഫാക്ടറി തൊഴിലാളിയായ ജാഹില്‍ ഇസ്ലാം കബീറിന് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിരുന്നു. ഡിസംബറിലായിരുന്നു ഇത്. ബംഗ്ലാദേശ് സ്വദേശിയാണ് കബീര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved