Latest News :
...
Home » , » സെല്‍ഫിയുടെ പേരില്‍ തര്‍ക്കം: യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

സെല്‍ഫിയുടെ പേരില്‍ തര്‍ക്കം: യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

Written By Muhimmath News on Friday, 26 January 2018 | 10:40
























മനാമ: സെല്‍ഫിയുടെ പേരിലുള്ള തര്‍ക്കം യുവാവിന്റെ കൊലയിലേക്ക് നയിച്ചു. അറബ് വംശജനായ 18 കാരനെയാണ് 20 കാരനായ ബഹ്‌റൈനി യുവാവ് കൊലപ്പെടുത്തിയത്. 

കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു ഇവര്‍. രണ്ടുപേരും കൂടി ഒരുമിച്ചുള്ള സെല്‍ഫിക്കടിയില്‍ തമാശ രൂപേണ ചിലവാചകങ്ങള്‍ എഴുതുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമണ് കൊലയിലേക്ക് നയിച്ചത്.

പ്രതി സുഹൃത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവാവ്? ഉടന്‍ മരണപ്പെടുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ വീട്ടിലെത്തിയപ്പോള്‍ ഹൂറ പൊലീസ് പിടികൂടുകയായിരുന്നു. പ്രൊസിക്യൂഷന് കൈമാറിയ പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. യുവാവിനെ റിമാന്റ് ചെയ്യാന്‍ പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved