Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , , , , , » ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

Written By Muhimmath News on Tuesday, 23 January 2018 | 11:30

























ന്യൂഡല്‍ഹി:ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയതാണ്. വിവാഹം എന്‍ഐഎ അന്വേഷിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്തു. ഹാദിയക്ക് പറയാനുള്ളത് ഫെബ്രുവരി 22 നകം അറിയിക്കണമെന്നും കോടതി പറഞ്ഞു.

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved