Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page

ദമ്മാം: ഹജ്ജ് സബ്‌സിഡി നിര്ത്താലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഐ.സി.എഫ് (ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) ദമ്മാം ഈസ്റ്റെന് പ്രൊവിന്‌സ്( കമ്മിറ്റി പ്രതിഷേധിച്ചു.

ലക്ഷകണക്കിന് തീര്‍ഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനപരിശോധിക്കണം. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയൊരു ശതമാനം വിശ്വാസികള്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാനുള്ള അവസരം ഈ നടപടി ഇല്ലാതാക്കും. യാതൊരു മാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികള്‍ ഹജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന വന്‍ തുകയാണ് തീര്ത്ഥാടകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ കാലങ്ങളായി രാജ്യം തീര്‍ഥാടകര്‍ക്ക് അനുവദിച്ച സബ്‌സിഡി നിര്ത്തലാക്കിയത് നീതികരിക്കാന്‍ കഴിയാത്തതാണ്. 

ഘട്ടംഘട്ടമായി സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഒറ്റയടിക്കുള്ള ഈ തീരുമാനം ഒരുനിലക്കും ന്യായികരിക്കാന്‍ കഴിയില്ല.
പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. നിസാര്‍ കാട്ടില്‍, ഉമര്‍ സഖാഫി മൂര്‍്ക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ബഷീര്‍ ഉള്ളനം സ്വാഗതവും അന്‍വര്‍ കളറോഡ് നന്ദിയും പറഞ്ഞു.

Leave A Reply