Latest News :
...
Home » , , , » ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍; പിന്നില്‍ ദുരുദ്ദേശമെന്ന് ചെന്നിത്തല, അപക്വമായ നടപടിയെന്ന് സുധീരന്‍

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍; പിന്നില്‍ ദുരുദ്ദേശമെന്ന് ചെന്നിത്തല, അപക്വമായ നടപടിയെന്ന് സുധീരന്‍

Written By Muhimmath News on Wednesday, 17 January 2018 | 11:02
























തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടംഘട്ടമായി ഹജ്ജ് സബ്‌സിഡി നര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. 

അതിന് നാല് വര്‍ഷം അവശേഷിക്കേ ഇപ്പോള്‍  കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നെടുത്ത  ഈ തീരുമാനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഹജ്ജ് യാത്രയിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയില്‍തന്നെ നാലുവര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും  അപക്വതയുമാണ് പ്രകടമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. 

കാലങ്ങളായി നിലനില്‍ക്കുന്ന ഒരു ആനുകൂല്യം ഇതു പോലെ നിര്‍ത്തല്‍ ചെയ്യുന്ന ഈതി രീതി സര്‍ക്കാരിലെ ജനാധിപത്യ മതേതര വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. ഇത് പുനപരിശോധിക്കാനും ബന്ധപ്പെട്ട സംഘടനകളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍ അനന്തരനടപടിയിലേക്ക് പോകാനും തയ്യാറാകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved