Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


നീലേശ്വരം: ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ചവര്‍ ഒന്നാം ഗഡു സംഖ്യ ജനുവരി 31ന് മുമ്പ് ബാങ്കില്‍ നിക്ഷേപിക്കണം. കേരളത്തില്‍ നിന്നും ഹജ്ജ് യാത്രയ്ക്ക് അര്‍ഹരായവരുടെ നറുക്കെടുപ്പ് 23ന് ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫീസില്‍ വെച്ച് നടന്നു. ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ഇതിനകം എസ്.എം.എസ്. സന്ദേശം അയച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മറ്റി നിയോഗിച്ച ഹജ്ജ് ട്രയിനര്‍മാര്‍ ജില്ലയില്‍ നിന്ന് അവസരം ലഭിച്ച മുഴുവന്‍ ഹാജിമാരുടെയും കവര്‍ ഹെഡുമാര്‍ക്ക് സംഖ്യ അടക്കുന്നതും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുന്നതാണ്. 



യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ ഒരു ഹാജിക്ക് 81000 രൂപ എന്ന ക്രമത്തിലാണ് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ജനുവരി 31നകം പണമടക്കേണ്ടത്. കവറിലുള്ള മുഴുവന്‍ പേരുടെയും പണമടച്ചതിന് ശേഷം ഹാജിമാര്‍ ഒറിജിനല്‍ രശീതി, ഓരോ ഹാജിക്ക് വേണ്ടിയും നിശ്ചിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട് എന്നിവ സംസ്ഥാന ഹജ്ജ് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രവാസികള്‍ മുതലായ വിദേശ യാത്രികര്‍ക്ക് ഏപ്രില്‍ 15 വരെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് നല്‍കുവാന്‍ അവസരമുണ്ട്. അതിന് ഒരു അപേക്ഷ തയ്യാറാക്കി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വ്യക്തമായ തെളിവുകളും സഹിതം സമര്‍പ്പിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റിയില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണം. ഹജ്ജിന് അവസരം ലഭിച്ച ഹാജിമാരുടെ വിവരങ്ങളും, പണമടക്കുന്നതിനുള്ള പേ സ്ലിപ്പും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും 'www.hajcommittee.gov.in', ' www.keralahajcommitee.org' എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ബന്ധപ്പെടാവുന്ന നമ്പര്‍: എന്‍.പി.സൈനുദ്ദീന്‍ കോട്ടപ്പുറം: 9446640644.
Leave A Reply