Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നു; അടിമുടി മാറ്റം വരുത്താന്‍ വിദേശകാര്യ മന്ത്രാലയം

പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നു; അടിമുടി മാറ്റം വരുത്താന്‍ വിദേശകാര്യ മന്ത്രാലയം

Written By Muhimmath News on Monday, 15 January 2018 | 11:16
























ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ അടിമുടി മാറ്റം വരുത്താന്‍ വിദേശകാര്യ മന്ത്രാലയം. പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്‌പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ വ്യക്തമാക്കി. 

പ്രൊസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതാണ് ഇതില്‍ പ്രധാനം. മൂന്ന് നിറത്തിലാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ്. നയതന്ത്രജ്ഞര്‍ക്ക് ചുവന്ന നിറത്തിലുള്ള പാസ്‌പോര്‍ട്ടും മറ്റുള്ളവര്‍ക്ക് നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുമാണ്.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടില്‍ തന്നെ രണ്ട് വിഭാഗമുണ്ട്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുളളതും (ഇസിആര്‍), എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തതും (ഇസിഎന്‍ആര്‍) ആണ് ഇത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് ഇനി മുതല്‍ നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാവും നല്‍കുക. എമിഗ്രേഷന്‍ വിഭാഗത്തിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നാല്‍ നിലവിലെ കാലാവധി അവസാനിക്കുന്നത് വരെ എല്ലാ പാസ്‌പോര്‍ട്ടുകളും അംഗീകൃതമായിരിക്കും. 

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാറ്റത്തോടെയാവും ഇത് ലഭിക്കുക. അതേസമയം പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഇനി പ്രിന്റ് ചെയ്യില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved