Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , , , » മുന്നണി പ്രവേശനം കാത്ത് ഐ എന്‍ എല്‍; അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാവാതെ നേതാക്കള്‍

മുന്നണി പ്രവേശനം കാത്ത് ഐ എന്‍ എല്‍; അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാവാതെ നേതാക്കള്‍

Written By Muhimmath News on Friday, 19 January 2018 | 11:12

കാസര്‍കോട്: മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ ഡി എഫിനെതിരെ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പ്രതിഷേധം ശക്തം. കാല്‍നൂറ്റാായി എല്‍ ഡി എഫില്‍ പ്രവേശനത്തിനായി കാത്തുനില്‍ക്കുന്ന ഐ എന്‍ എല്ലിന് അംഗത്വം നല്‍കാതെ എല്‍ ഡി എഫ് കബളിപ്പിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ രോഷം. 

തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ വോട്ട് മാത്രമല്ല, സമ്പത്തും കര്‍മ്മശേഷിയും എല്ലാം ഇടതുമുന്നണിക്ക് അടിയറവെച്ചിട്ടും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രവേശനം അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചര്‍ച്ചയാകാമെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ പരാതി. 

യു ഡി എഫ് ഘടക കക്ഷിയായ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിനെ മുന്നണി വിടും മുന്‍പേ സ്വാഗതം ചെയ്തതോടെയാണ് ഐ എന്‍ എല്ലില്‍ രോഷം അണപൊട്ടാന്‍ തുടങ്ങിയത്. ലോക കേരളസഭയില്‍ ഐ എന്‍ എല്‍ പ്രതിനിധികളെ പൂര്‍ണമായും തഴയപ്പെട്ടതോടെയാണ് ഇത് പാരമ്യത്തിലെത്തിയത്. ഇതിന്റെ പ്രതിഫലനമെന്നോണം ഐ എന്‍ എല്ലിന്റെ പോഷകസംഘടന ഐ എം സി സി യുടെ ജി സി സി പ്രസിഡന്റ് കാസര്‍കോട്ടുകാരനായ സത്താര്‍ കുന്നില്‍ രാജിക്കത്ത് നല്‍കിയതായി അറിയുന്നു. 

വിവിധ ഘടകങ്ങള്‍ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വെത്ത അറിയി ച്ചതിന്റെ അടിസ്ഥാന ത്തില്‍ ഇത് ചര്‍ച്ച ചെയ്യുന്നതിന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടന്‍ ചേരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ എല്‍ ഡി എഫിനെതിരെ രൂക്ഷമായ വിമര്‍ശനം പ്രചരിപ്പിക്കുന്നു. ഘടകക്ഷിയെപേലെ പരിഗണിക്കുമെന്ന ഉറപ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേതൃത്വം ഐ എന്‍ എല്ലിന് നല്‍കിയിരുന്നു. വിജയ സാധ്യതയില്ലാത്ത സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറായതും ഈ ഉറ പ്പിലായിരുന്നു. എന്നാല്‍ പലയിടത്തും പാര്‍ട്ടിയെ ക്ഷയിപ്പിക്കാന്‍ സി പി എം നീക്കം നടത്തുന്നുവെന്ന അഭിപ്രായം പാര്‍ട്ടികളില്‍ ശക്തമാണ്.

ഐ എന്‍ എല്ലിനെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി സ്വന്തം അടി ത്തറ ഉാക്കാനാണ് സിപി എം ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ദളിനെ സി പി എമ്മും സി പി ഐയും സ്വാഗതം ചെയ്തതിന്റെ പിന്നാലെ ഐ എന്‍ എല്‍ നേതാക്കള്‍ എ ല്‍ ഡി എഫ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവത്രേ. ദള്‍ പഴയ ഘടകകക്ഷിയാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത് നാഷണല്‍ ലീഗ് അംഗീകരിച്ചിട്ടില്ല.

വി എസ് മുഖ്യമന്ത്രിയായ സമയത്ത് ഒരു ചെയര്‍മാന്‍ സ്ഥാനവും പേത്താളം മെമ്പര്‍, ഡയറക്ടര്‍ സ്ഥാനങ്ങളും ഐ എന്‍ എല്ലിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കെ ടി ഡി സി ഡയറക്ടര്‍ സ്ഥാനവും മാത്രമാണുള്ളത്. ലോക കേരളസഭയില്‍ കെ എം സിസിക്ക് എട്ട് പ്രതിനിധികളെ നല്‍കിയേപ്പാള്‍ ഒരു പ്രതിനിധിയെ പോലും ഐ എന്‍ എല്ലിന് നല്‍കിയിട്ടില്ല. കീഴ്ഘടകങ്ങളോടാണ് മറുപടി പറയാനാവാ ത്ത പ്രതിസന്ധിയിലാണ് ഐ എന്‍ എല്‍ നേതൃത്വം .

കാസര്‍കോട്, വടകര, കണ്ണൂര്‍, കോഴിക്കോട് ലോകസഭമണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയെന്ന് അവകാശപ്പെടുന്ന ഐ എന്‍ എല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved