Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. പെരുമ്പാവൂര്‍ സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു.

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നുവെന്നും ഇതാണ് കൊല്ലപ്പെടാന്‍ കാരണമെന്നുമാണ് നിഷ പറയുന്നത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് ജിഷ ദൃക്‌സാക്ഷിയായിരുന്നു. ഇതിന് തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് അവള്‍ പെന്‍ക്യാമറ വാങ്ങിയത്. ഇക്കാര്യം വീട്ടുകാര്‍ക്കെല്ലാം അറിയാമെന്നും ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നുവെങ്കിലും കാര്യമായെടുത്തില്ലെന്നും നിഷ ആരോപിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി.

Leave A Reply