മൊഗ്രാല്‍ പുത്തൂര്‍: തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിക്ക് എ ഗ്രേഡിന്റെ തിളക്കം.
മായിപ്പാടി സ്വദേശിയും ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ മിസ്ബാഹ് റുഫൈദിനാണ് എ ഗ്രേഡ് ലഭിച്ചത്.ഹൈസ്കൂള്‍ വിഭാഗം അറബി ഗാനത്തിലാണ് മിസ്ബാഹ് റുഫൈദ് എ ഗ്രേഡ് നേടിയത്. നിരവധി വേദികളിലും മിസ്ബാഹ് റുഫൈദ് മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിലും മിസ്ബാഹ് റുഫൈദിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.