Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » കാനത്തൂരില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു

കാനത്തൂരില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു

Written By Muhimmath News on Monday, 15 January 2018 | 18:52


കാനത്തൂര്‍: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കാനത്തൂരില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ കാനത്തൂര്‍ മൂടംവീട് ഭാഗത്താണ് ആനകള്‍ ഇറങ്ങിയത്. വി നാരായണന്‍, ശാരദ, ഭാസ്‌ക്കരന്‍ എന്നിവരുടെ നിരവധി കവുങ്ങുകളും തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചു.

പുലര്‍ച്ചെ ശബ്ദം കേട്ട് വി നാരായണന്റെ മകന്‍ മാധവന്‍ വീട്ടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ മൂന്നു വലിയ ആനകളെയും ഒരു കുട്ടിയാനയെയും വീട്ടിനു തൊട്ടടുത്തു നില്‍ക്കുന്നതായി കണ്ടു. ബഹളം വച്ചതോടെ ആനകള്‍ കാട്ടിലേയ്ക്ക് തിരികെ പോയി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved