Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























കണ്ണൂര്‍: കൂത്തുപറമ്പ് നെടുംപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലീം (26), സമീര്‍ (25), പാലയോട് സ്വദേശി ഷനീം (39) എന്നിവരാണ് അറസ്റ്റിലായത്.

കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ഥിയായ ചിറ്റാരിപ്പറമ്പ് ആലപറമ്പ് സ്വദേശി ശ്യാം പ്രസാദാണ് (24) വെട്ടേറ്റ് മരിച്ചത്. പേരാവൂര്‍ കൊമ്മേരി നെടുംപൊയില്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിനിടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയില്‍ വെച്ച് വെട്ടുകയായിരുന്നുവത്രെ.
ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാര്‍ പോലീസ് തിരിച്ചറിഞ്ഞത്. സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകന് കഴിഞ്ഞയാഴ്ച ഇവിടെനിന്ന് വെട്ടേറ്റിരുന്നു.

Leave A Reply