Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , » കാസര്‍കോട്ട് നിന്നും കടത്തുകയായിരുന്ന അന്‍പതു ലക്ഷം രൂപയുടെ നിരോധിത കറന്‍സിയുമായി മൂന്നംഗ സംഘം പിടിയില്‍

കാസര്‍കോട്ട് നിന്നും കടത്തുകയായിരുന്ന അന്‍പതു ലക്ഷം രൂപയുടെ നിരോധിത കറന്‍സിയുമായി മൂന്നംഗ സംഘം പിടിയില്‍

Written By Muhimmath News on Monday, 1 January 2018 | 12:42
























ബത്തേരി: കാസര്‍കോട്ട് നിന്നും കടത്തുകയായിരുന്ന അന്‍പതു ലക്ഷം രൂപയുടെ നിരോധിത കറന്‍സിയുമായി മൂന്നംഗ സംഘം പിടിയില്‍. ഞായറാഴ്ച ഉച്ചയോടെ ബത്തേരിയില്‍ വാഹന പരിശോധനക്കിടെയാണ് അസാധു നോട്ടുകളുമായി മൂന്നുപേര്‍ പിടിയിലായത്. 

മാനന്തവാടി മടത്തില്‍ എം.റസാഖ്(41), കോഴിക്കോട് കുന്നമംഗലം സ്വദേശികളായ പൂളക്കാമ്മണ്ണില്‍ പി.എന്‍ മുഹമ്മജ്(31), അച്ചന്‍കണ്ടിയില്‍ എം.കെ ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് നിന്ന് കോഴിക്കോട് വഴിയാണ് ബത്തേരിയിലേക്ക് നോട്ടുകള്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 

കാറിന്റെ ഡിക്കിയില്‍ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍. നോട്ടുകള്‍ ഏറെ കാലം സൂക്ഷിച്ചു വെച്ചതിനാല്‍ പൂപ്പല്‍ പിടിച്ച് പലതും ഒട്ടിപ്പോയ നിലയിലാണ്. 

ബത്തേരി സ്വദേശി ഹാരിസിന് കൈമാന്‍ കൊണ്ടു വന്നതാണ് നോട്ടുകളെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved