Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » പാനൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത് വിവാദത്തില്‍

പാനൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത് വിവാദത്തില്‍

Written By Muhimmath News on Thursday, 4 January 2018 | 17:44

കണ്ണൂര്‍: കണ്ണൂരിലെ പാനൂര്‍ മേഖലയില്‍ ആര്‍.എസ്.എസ് സി.പി.ഐ.എം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.ഐ.എം നേതാവ് പങ്കെടുത്തത് വിവാദമാകുന്നു.


ആര്‍.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമനാണ് പങ്കെടുത്തത്.

പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സി.പി.ഐ.എം ബിജെപി നേതൃത്വത്തെ ഉള്‍പ്പെടുത്തി പാനൂര്‍ സി.ഐ വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചയും പ്രാദേശിക തലത്തില്‍ കമ്മിറ്റികളും രൂപീകരിച്ചു വരുന്നതിനിടെയാണ് സംഭവം.


ഏതാനും വര്‍ഷം മുന്‍മ്പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.ഐ.എമ്മും ബിജെപിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved