Latest News :
Home » , , , » കന്‍സുല്‍ ഉലമ ചിത്താരി ഹംസ ഉസ്താദിന്റെ ആദരവിന് ചിത്താരി പി എ ഉസ്താദ് നഗറില്‍ വിപുലമായ ഒരുക്കം

കന്‍സുല്‍ ഉലമ ചിത്താരി ഹംസ ഉസ്താദിന്റെ ആദരവിന് ചിത്താരി പി എ ഉസ്താദ് നഗറില്‍ വിപുലമായ ഒരുക്കം

Written By Muhimmath News on Monday, 29 January 2018 | 20:28



കാഞ്ഞങ്ങാട്: ചിത്താരിയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് ദീര്‍ഘ കാലം സേവനം ചെയ്ത് സമൂഹത്തിന്റേയും നാടിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന് ധീര നേതൃത്വം നല്‍കിയ സമസ്തയുടെ ധീര നേതൃത്വവും അല്‍ മഖര്‍ പ്രസിഡന്റും സഅദിയ്യ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയുമായ ചിത്താരി ഹംസ ഉസ്താദിന്റെ ആദരവിന് സൗത്ത് ചിത്താരി പി.എ ഉസ്താദ് നഗറില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്ന് വരുന്നു.

ഫെബ്രുവരി 2ന് വൈകീട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിന് സുന്നി സംഘ കുടുംബവും വിവിധ മഹല്ല് പ്രതിനിധികളും കര്‍മ്മ രംഗത്തുണ്ട്. ജനുവരി 31ന് പരിപാടിയുടെ പ്രചരണാര്‍ത്ഥം ആരംഭിക്കുന്ന സന്ദേശ വിളംബര യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഫെബ്രുവരി 2ന് വൈകീട്ട് മൂന്ന് മണിക്ക് പുതിയോട്ട പള്ളി പരിസരത്ത് നിന്ന് ചിത്താരി ഹംസ മുസ്‌ലിയാരേയും നേതാക്കളേയും പി.എ ഉസ്താദ് നഗറിലേക്ക് ആനയിക്കും. 4.30ന് ആദരിക്കല്‍ സമ്മേളനം ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരവിന് നേതൃത്വം നല്‍കും. സാദാത്തുക്കളും പണ്ഡിതരും രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved