Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























മര്‍കസ് നഗര്‍: ഒരേ ആശയവും ആദര്‍ശവും പുലര്‍ത്തുന്നവര്‍ ഐക്യപ്പെടണമെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സമ്മേളനമെന്ന് ധരിച്ചവരാകും മര്‍കസ് സമ്മേളനം ബഹിഷ്‌കരിച്ചത്. ബഹിഷ്‌കരണം സംബന്ധിച്ച വാര്‍ത്തകളാണ് കണ്ടത്. ഇതിലെ വസ്തുതയെന്തെന്ന് അറിയില്ല. മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള ബാലിശമായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പലര്‍ക്കുമുള്ളതെന്നത് ഖേദകരമാണെന്നും കാന്തപുരം പറഞ്ഞു.
















രാഷ്ട്രീയ പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നതുതന്നെ. വിശ്വാസിസമൂഹം എന്ന മുന്‍ഗണന ഇല്ലാത്ത ഒരു ഐക്യവും നിലനില്‍ക്കില്ല. മുസ്ലിം ഐക്യങ്ങള്‍ പരിഹാസ്യമായിത്തീരുന്നതിന്റെ കാരണവും ഇതാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെ സാമുദായികവത്കരിച്ച് രക്ഷപ്പെടാനാകില്ല.
മര്‍കസ് നടത്തിയത് രാഷ്ട്രീയ സമ്മേളനമല്ല. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും അനാഥകളുമാണ് ഈ സ്ഥാപനത്തിലെ അന്തേവാസികള്‍. അവരുടെ പരലോക വിജയമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. 

















ഇതൊന്നും ഏതെങ്കിലും രാഷ്ട്രീയയക്കാരെ മുന്നില്‍കണ്ട് തുടങ്ങിയതല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല മര്‍കസ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയുകയുമില്ല. മര്‍കസിനെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നാണ് ചിലര്‍ പറയുന്നത്. 














ഇരിക്കേണ്ടിടത്ത് തന്നെയാണ് മര്‍കസ് ഇരിക്കുന്നത്. വിദ്യാഭ്യാസം, മതസൗഹാര്‍ദ്ദം, തൊഴില്‍, ജീവകാരുണ്യപ്രവര്‍ത്തനം എന്നിവയുമായി മുന്നോട്ടുപോകുന്ന സ്ഥാപനത്തെ എന്തിന് എതിര്‍ക്കണമെന്ന് ഇതിനു മുന്നിട്ടിറങ്ങുന്നവര്‍ ചിന്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 



Leave A Reply