കാസര്‍കോട്: വാഹന പരിശോധനയുടെ പേരിലുള്ള പോലീസ് പീഡനങ്ങള്‍ക്കെതിരെയും, കഴിഞ്ഞ ദിവസം അണങ്കൂറില്‍ നടുറോഡില്‍ ബൈക്ക് തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് കൊല്ലമ്പാടി സ്വദേശി സുഹൈല്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തിന് കാരണക്കാരായ പരിശോധന നടത്തിയ പോലീസുകാര്‍ക്കും, അതിന് നിര്‍ദ്ദേഷം നല്കിയ പോലീസ് ഓഫീസര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിലും പ്രതിഷേധ സംഗമത്തിലും പോലീസിനെതിരെയുള്ള ശക്തമായ പ്രതിഷേധം അലയടിഞ്ഞു.
അഭ്യന്തര വകുപ്പിന്റെ നിര്ദ്ദേഷങ്ങള്ക്ക് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന രീതിയില്‍ പോലീസ് നടത്തുന്ന വാഹന പരിശോധനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര ,അജ്മല്‍ തളങ്കര, ഹാരിസ് തായല്‍ മുജീബ് കമ്പാര്‍, ഹാരിസ് ബെദിര, സി.ടി റിയാസ് ജീലാനി കല്ലങ്കൈ, ശഫീഖ് ആലൂര്, അബ്ദുല്ല ഒറവങ്കര, ഹാഷിംബംബ്രാണി, സി.ഐ.എ ഹമീദ്, അഷ്റഫ് ബോവിക്കാനം, റഫീഖ് കെളോട്ട്, നൗഫല്‍ തായല്‍, സഹദ് ബാങ്കോട്, ഹാരിസ് ബ്രദേര്‍സ്, താഹ തങ്ങള്‍ ചേരൂര്‍, ജലീല്‍ അണങ്കൂര്‍, ഖലീല്‍ അബൂബക്കര്‍, റഷീദ് ഗസ്സാലി, മൊയ്തീന് കെ.കെ പുറം, സി.ബി ലത്തീഫ് ,ഷറഫുദ്ധീന്‍ ബേവിഞ്ച, മുത്തലിബ് ബേര്‍ക്ക, സലാം ചെര്‍ക്കള, സുല്‍വാന്‍ ചെമ്മനാട് ,തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ അഷ്റഫ് എടനീര്‍ അദ്യക്ഷത വഹിച്ചു, ടി.ഡി.കബീര്‍, ടി.എം.ഇഖ്ബാല്‍, അഡ്വ.വി.എം മുനീര്‍, മൊയ്തീന് കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മമ്മു ചാല പ്രസംഗിച്ചു .സിദ്ധീഖ് സന്തോഷ് നഗര്‍ നന്ദി പറഞ്ഞു.