Latest News :
...
Home » » ഹൈസ്‌കൂള്‍ അറബിക് ഉദ്യോഗാര്‍ത്ഥികളോടുള്ള പിഎസ്സിയുടെ വിവേചനം അവസാനിപ്പിക്കുക -കെഎടിഎഫ്

ഹൈസ്‌കൂള്‍ അറബിക് ഉദ്യോഗാര്‍ത്ഥികളോടുള്ള പിഎസ്സിയുടെ വിവേചനം അവസാനിപ്പിക്കുക -കെഎടിഎഫ്

Written By Muhimmath News on Thursday, 18 January 2018 | 17:25


കാസര്‍കോട്: ഹൈസ്‌കൂള്‍ അറബിക് ഉദ്യോഗാര്‍ത്ഥികളോടുള്ള പിഎസ്സിയുടെ വിവേചനം അവസാനിപ്പിക്കണമെന്നു കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് സബ്ജില്ല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെഎടി എഫ് സംസ്ഥാന സമ്മേളന സബ്ജില്ലാതല പ്രചാരണ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി മൂസക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം അപേക്ഷ നല്‍കിയവര്‍ക്ക് യോഗ്യതയായി നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്ന ഡിഎല്‍എഡ് പരിഗണിക്കാന്‍ ആവില്ല എന്നറിയിച്ചു കൊണ്ട് പിഎസ്‌സി കത്തയച്ച സംഭവം പുനഃപരിശോധിക്കണം. നിലവില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ വരെ ജോലി നോക്കുന്ന അധ്യാപകരുടെ യോഗ്യത ഇതാണെന്നിരിക്കെയാണ് പിഎസ്സിയ്യുടെ വിവേചനം,ഇതൊരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല.കെഇആറിലും പി എസ് സി വിജ്ഞാപനത്തിലും യോഗ്യതയായി പരാമര്‍ശിച്ച എല്‍ടിടിസി തന്നെയാണ് ഡിഎല്‍എഡ് എന്നും 200607 ല്‍ ഇത് പുനര്‍ നാമകരണം ചെയ്തതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് 2009 ലും 2017 ലും ഉത്തരവുകള്‍ ഇറങ്ങിയിട്ടും പിഎസ്‌സി അറബിക് ഉദ്യോഗാര്ഥികളോട് കാണിക്കുന്ന വിവേചനം കാരണം അര്‍ഹതപ്പെട്ട നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്.


അടിയന്തിരമായി പിഎസ്‌സി നിലപാട് തിരുത്തണമെന്നും അല്ലാത്ത പക്ഷം കെഎടിഎഫ് സമര രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 8,9,10 തീയതികളില്‍ എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സബ്ജില്ല കമ്മിറ്റി തീരുമാനിച്ചു.നൗഫല്‍ ചെര്‍ക്കള,അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കുന്ന്,ഹഫീസ് പാടി,ഇബ്രാഹിം മാസ്റ്റര്‍,അലി അക്ബര്‍ മാസ്റ്റര്‍ സംസാരിച്ചു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved